കുവൈത്ത് സിറ്റി: കഴിഞ്ഞ 19 മാസത്തിനിടെ 22,427 പ്രവാസികളെ കുവൈത്തില്‍ നിന്ന് പുറത്താക്കിയതായി സ്ഥിരീകരണം. പല തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇത്രയും പേരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. 2020 ജനുവരി ഒന്ന് മുതല്‍ 2021 സെപ്റ്റംബര്‍ ഒന്ന് വരെയുള്ള കാലയളവിലാണ് ഇത്രയും പ്രവാസികളെ നാട് കടത്തിയത്. എം.പി. മൊഹല്‍ഹല്‍ അല്‍ മുദാഫിന്റെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിദേശികളുടെ താമസം , തൊഴില്‍ എന്നിവ സംബന്ധിച്ചുള്ള അമിരി ഡിക്രി നമ്പര്‍ 17/1959 പ്രകാരമാണ് ഇത്രയും പേരെ നാട് കടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O