കുവൈറ്റ് സിറ്റി :
കുവൈത്തിൽ കഴിഞ്ഞ ദിവസം 57 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 413847 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . . നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്ന പ്രവണത വർധിച്ചതായി കൊറോണ എമർജ്ജൻസി കമ്മിറ്റി യോഗത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു .ഇത് മൂലം രാജ്യത്തെ വൈറസ് ബാധ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചുവെന്നും ഇത് ആശങ്കകൾ ഉയർത്തുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു .21 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് 19155 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 410 പേർ ചികിത്സയിലും, 2 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0. 3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f