കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന ഒരു പ്രവാസിക്ക് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം. പാർലമെന്റംഗം ഡോ. അബ്ദുല്ല അൽ-താരിജി എംപി യാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്, സ്വകാര്യ ആവശ്യത്തിനായി പ്രവാസിയുടെ പേരിൽ രണ്ടിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിരോധിക്കണം. ഇതില്‍ കൂടുതല്‍ വാഹനങ്ങള്‍ കൈവശം വെക്കുകയാണെങ്കില്‍ വലിയ ഫീസ് ഈടാക്കണമെന്നും നിര്‍ദേശിക്കുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
ചില പ്രവാസികള്‍ നിരവധി വാഹനങ്ങള്‍ വാങ്ങിക്കുകയും അത് കുവൈത്തില്‍ ട്രാഫിക് പ്രശ്നങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, പൊതു സ്ഥലങ്ങള്‍, പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ ഇത്തരക്കാരുടെ വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യുന്നതും പതിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വലിയ രീതിയില്‍ സാമൂഹിക പ്രശ്നമുണ്ടാക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കുവൈത്തില്‍ 50 കാറുകള്‍ വരെ സ്വന്തം പേരില്‍ ഉള്ള പ്രവാസികള്‍ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR