കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവിന്‍റെ കസ്റ്റഡി നീട്ടാന്‍ തീരുമാനം. മൂന്നാം തവണയും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടാണ് ഈ ഉത്തരവ്. മകളെ കൊന്ന ശേഷം സാല്മിയയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയില്‍ മൃതദേഹം ഒളിപ്പിച്ചു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. 2016 ലാണ് സംഭവം നടന്നത്. മകനുമായി കടുത്ത വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ മകന്‍ പോലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി വിവരം പറയുകയായിരുന്നു. 2016 ല്‍ തന്‍റെ സഹോദരിയെ കൊന്ന് മൃതദേഹം വീട്ടിനുള്ളിലെ ശുചിമുറിയില്‍ ഒളിപ്പിച്ചു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം. ഈ വീട്ടില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് എന്ന കാര്യം കേസ് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR
മൃതദേഹം മറ്റാരും കാണാതിരിക്കാനായി ഇവര്‍ എല്ലായ്പ്പോഴും ഈ മുറി അടച്ചിട്ടിരുന്നു. മകളുടെ മരണ വിവരം പുറത്ത് പറയാനുള്ള ഭയം കാരണമാണ് മൃതദേഹം ഒളിപ്പിച്ചു വെച്ചതെന്നും താന്‍ മകളെ മനപൂര്‍വം കൊല ചെയ്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സുരക്ഷിതത്വം കരുതി മകള്‍ പുറത്ത് പോകുന്നത് തടയാന്‍ ശ്രമിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും എന്നാല്‍ അപ്രതീക്ഷിതമായി അവളുടെ മരണം സംഭവിച്ചത് വലിയ ആഘാതമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ തന്‍റെ മേല്‍ കുറ്റം ചാര്‍ത്തുകയും ജയില്‍ ശിക്ഷ അനുഭവിക്കെണ്ടാതായും വരുമെന്ന ഭയത്തിലാണ് സംഭവം ഒളിപ്പിക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു. സാക്ഷിവിസ്താരം, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ക്കായി കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GxLoPCehQpxBvCADcgPIeR