വിസ കച്ചവടം തടയാന്‍ നടപടിയെടുക്കും

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്മെന്‍റ് ചെയ്യാനുള്ള അനുമതിയുടെ മറവിൽ വിസ കച്ചവടം നടത്തുന്നത് തടയാൻ മാനവ ശേഷി സമിതി ശക്തമായ നടപടികൾ ആരംഭിച്ചു. വിവിധ തൊഴില്‍ മേഖലകളിലെ ലൈസൻസുകൾ പരിശോധിക്കുന്നതും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു. കുവൈത്തിന് പുറമേ നിന്ന് പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനുള്ള നടപടി ക്രമങ്ങളിൽ കൃത്രിമത്വം കുറക്കുന്നതിനും അനധികൃത  തൊഴിലാളികളുടെ പ്രവേശനം തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

ഓരോ സ്ഥാപനങ്ങളുടെയും ലൈസൻസുകൾ പരിശോധിച്ച് അവർക്ക് അനുവദിക്കാവുന്ന  തൊഴിലാളികളുടെ എണ്ണം നിശ്ചയിച്ച് തൊഴിലാളികളെ അനുവദിക്കുക എന്നതാണ് നിലവിലെ രീതി.വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന ഓരോ തൊഴിലാളിക്കും നിലവില്‍ 250 ദിനാർ സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്നാണ് നിബന്ധന.ഈ തുക വർദ്ധിപ്പിക്കുന്ന കാര്യവും അധികൃതർ പരിഗണിച്ചു വരികയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version