200 കോടിയിലധികം ആരാധകരുള്ള വാട്ട്‌സ്ആപ്പ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ അപ്ലിക്കേഷനാണ്. വ്യക്തിഗത ചാറ്റിങ് മുതല്‍ അവശ്യ ആശയവിനിമയത്തിനും ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ലക്ഷക്കണക്കിന് ആളുകൾ ദിവസവും വാട്സാപ്പ് ഉപയോഗിക്കുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന വാട്സാപ്പ് തന്‍റെ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കാറുണ്ട്. വാളരെ ഉപാരപ്രദമായ ചില ഫീച്ചറുകളാണ് വാട്സാപ്പ് പുതുതായി ഉള്‍പ്പെടുത്തുന്നത്. അവ അറിഞ്ഞിരിക്കാം.
*മെസ്സേജുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ സമയപരിധി:
മെസ്സേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ കഴിഞ്ഞ വർഷം വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചു. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുമ്പോൾ ചാറ്റിൽ നിന്ന് സന്ദേശങ്ങൾ സ്വയം ഇല്ലാതാകും. ഇതുവരെ, ഏഴ് ദിവസത്തിന് ശേഷം ഇവ നീക്കം ചെയ്യുമെന്നായിരുന്നു. അടുത്ത വര്ഷം മുതല്‍ സമയം 90 ദിവസമായി വർദ്ധിപ്പിക്കാൻ സാധിച്ചേക്കാം.
*ലാസ്റ്റ് സീന്‍ മറയ്ക്കാം: വാട്ട്‌സ്ആപ്പ് ബീറ്റയിൽ ഈ പുതിയ ഫീച്ചർ ലഭിക്കും. നിങ്ങളുടെ ലാസ്റ്റ് സീന്‍ സമയം ചിലര്‍ക്ക് മാത്രമായി കാണാതിരിക്കാന്‍ ഇത് വഴിയൊരുക്കും. അതേസമയം നിങ്ങള്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന വിധത്തില്‍ സെറ്റ് ചെയ്യാനുമാകും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
*സ്റ്റിക്കർ മേക്കർ ഇനി മൊബൈൽ ആപ്പില്‍: വെബ് എഡിഷനിലേക്ക് സ്റ്റിക്കറുകൾ സൃഷ്ടിക്കാനുള്ള കഴിവ് നേരത്തെ ലഭ്യമാണ്. ഇത് ഉടൻ തന്നെ മൊബൈൽ ആപ്പിലും എത്തുമെന്നാണ് റിപ്പോർട്ട്. ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ അതിവേഗം ഫോർവേഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു കുറുക്കുവഴിയിലാണ് ഇത് പ്രവർത്തിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സ്വന്തമായി സ്റ്റിക്കറുകൾ നിർമ്മിക്കാൻ വാട്ട്‌സ്ആപ്പ് അനുമതി നൽകിയേക്കും.
*കമ്മ്യൂണിറ്റികൾ: കമ്മ്യൂണിറ്റീസ് എന്ന ഫീച്ചറിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഈ ഫീച്ചർ അഡ്‌മിൻമാർക്ക് അവരുടെ കമ്മ്യൂണിറ്റിയിലെ ചെറിയ ഗ്രൂപ്പുകളിൽ കൂടുതൽ നിയന്ത്രണം നൽകും. കമ്മ്യൂണിറ്റി ഓൺ ഡിസ്‌കോർഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ഫീച്ചർ.ഷെയര്‍ ലിങ്ക് വഴി കമ്മ്യൂണിറ്റിയിൽ ചേരാൻ ഉപയോക്താക്കളെ സഹായിക്കും. വാട്ട്‌സ്ആപ്പിന്റെ ഐ.ഒ.എസ് അധിഷ്‌ഠിത ആപ്പിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
*ഇമോജികള്‍ വഴി പ്രതികരിക്കാം: ഈ ഫീച്ചർ ചാറ്റ് ചെയ്യുമ്പോൾ പ്രകടിപ്പിക്കുന്ന സാധ്യതകൾ വിപുലീകരിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, ഉപയോക്താക്കൾക്ക് ഓരോ തവണയും ടൈപ്പ് ചെയ്യാതെ തന്നെ ഒരു ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയും. ഫെയ്‌സ്ബുക്ക്, ഫെയ്‌സ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ ഉടമസ്ഥതയിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഈ ഫീച്ചർ ഇതിനകം ലഭ്യമാണ്. തുടക്കത്തിൽ, ഉപയോക്താക്കൾക്ക് പ്രതികരിക്കാൻ 6 വ്യത്യസ്ത ഇമോജികൾക്കിടയിൽ തിരഞ്ഞെടുക്കാൻ കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K