കുവൈത്തിൽ എല്ലാ നിയമ ലംഘകരെയും പിടികൂടാനുള്ള കാമ്പെയ്‌നിന്റെ ഭാഗമായി , സംയുക്ത സമിതി, ഫർവാനിയയിലെ ലേഡീസ് ഡ്രസ് ടെയ്‌ലറിങ് യൂണിറ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിൽ , തൊഴിൽ നിയമം ലംഘിച്ചതിന് 45 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ 28 പേർ ഗാർഹിക വിസയിലും 17 പേർ വിവിധ സ്പോൺസർമാരുടെ കീഴിലുള്ള ആർട്ടിക്കിൾ 18 ൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് സെക്യൂരിറ്റി പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനാ സമിതിയിൽ ഉള്ളത് .രാജ്യത്ത് നിയമം ലംഘിക്കുന്ന തൊഴിലാളികൾക്കെതിരെ തൊഴിൽ, താമസ നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുകയാണ് , നിയമം ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തും.തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും തൊഴിൽ നിയമം ലംഘിക്കുന്ന പ്രവണത ഇല്ലാതാക്കുന്നതിനായി രാജ്യത്തുടനീളം സമാനമായ പ്രചാരണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd