കുവൈത്തിൽ 32000 വിദേശികളുടെ ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ഈ വർഷം ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ മുപ്പത്തിരണ്ടായിരം വിദേശികളുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ പിൻവലിച്ചതായി കണക്കുകൾ .ആവശ്യമായ വ്യവസ്ഥകൾ പാലിച്ചില്ല അനധികൃതമായി സമ്പാദിച്ചത് തുടങ്ങിയ കാരണങ്ങളാലാണ് ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ 32,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചത് റിപ്പോർട്ട് അനുസരിച്ച്, 2021 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെ പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നതിൽ 43% കുറവുണ്ടായി. കഴിഞ്ഞ വർഷം 72,000 ഡ്രൈവിംഗ് ലൈസൻസ് നൽകിയിരുന്നെങ്കിലും ഈ വര്ഷമത് 41,000 ആയി കുറഞ്ഞു.
മുമ്പ് ഡ്രൈവിംഗ് ലൈസൻസ് നേടുകയും അവരുടെ തൊഴിൽ മാറുകയോ ലൈസൻസ്‌ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഒന്ന് നഷ്‌ടപ്പെടുകയോ ചെയ്‌താൽ അവരുടെ ഡ്രൈവിംഗ്‌ ലൈസൻസ്‌ സ്വമേധയ അസാധുവാകും. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഡ്രൈവിംഗ്‌ ലൈസൻസ്‌ തിരികെ നൽകാതെ താമസ രേഖ പുതുക്കുന്നതല്ലെന്നും ഗതാഗത വകുപ്പ് പൊതു സമ്പർക്ക വിഭാഗം അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/IhPSzp740hpCgyPt5YDgif

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version