കുവൈത്ത് സിറ്റി: സ്‍കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി താമസിക്കുന്ന ബിൽഡിങ്ങിൽ സമീപമുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്‍തു. കുവൈത്തിലെ ഫിൻതാസിലാണ് ദാരുണ സംഭവം അരങ്ങേറിയത് സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമാണ് ആഭ്യന്തര മന്ത്രാലത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്.ഉടൻ മെഡിക്കല്‍ സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും 14-ാം നിലയില്‍ നിന്നുള്ള വീഴ്‍ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടി തത്സമയം തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയുടെ അച്ഛന്‍ കുവൈത്ത് പൗരനും അമ്മ വിദേശിയുമാണ്. താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ കയറിയ കുട്ടി അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്‍കൂളില്‍ സഹപാഠികള്‍ നിരന്തരം കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ മാനസിക നില താളംതെറ്റുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. തുടരന്വേഷണം പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IhPSzp740hpCgyPt5YDgif
