കുവൈത്തിൽ പ്രവാസി വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു

കുവൈത്ത് സിറ്റി:
കുവൈത്തില്‍ പ്രവാസി യുവതി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ സെല്ലിലായിരുന്ന വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു സ്വന്തം വസ്‍ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് നേരത്തെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നത്. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെല്ലുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബി അന്വേഷണത്തിന് ഉത്തരവിട്ടു.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy