കുവൈറ്റ്സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി , തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി ജി ചാക്കോയുടെയും ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് മുബാറക്ക് അൽ കബീർ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചെങ്കിക്കും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അൽ അമനാ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ആൻ ജേക്കബ് (അൽ-മുല്ലാ), ഏക മകൻ കോളിൻ ചാൾസ് ചാക്കോ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d