കുവൈത്ത് സിറ്റി : , ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ച സഹോദരങ്ങളായ അഭിജിത് ( 11) അനഘ (10) എന്നിവരുടെ കുവൈത്തിലുള്ള മാതാവ് മേരി ഷൈൻ നാളെ നാട്ടിലേക്ക് തിരിക്കും. കുവൈത്തിൽ നഴ്സായ കുട്ടികളുടെ മാതാവ് മേരി ഷൈന് സ്‌പോൺസറുടെ പരാതിയെ തുടർന്ന് യാത്ര വിലക്ക് നേരിടുകയായിരുന്നു ഇതോടെ ഇവർക്ക് നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയും ചെയ്‌തു .ഇതോടെ വിവിധ സാമൂഹിക പ്രവർത്തകർ ഇക്കാര്യം എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും എംബസിയുടെ അടിയന്തിര ഇടപെടലിൽ നാളെ യാത്ര സാധ്യമാവുകയ്യും ചെയ്യും നാളെ ( തിങ്കൾ )വൈകീട്ട് 6.30 നുള്ള ജസീറ എയർ വെയ്സ് വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് പുറപ്പെടും.വെള്ളിയാഴ്ച വൈകീട്ടാണ് പൊഴിയിൽ വീണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയെൻറ മക്കളായ അഭിജിത് (11), അനഘ (10) എന്നിവർ മരിച്ചത്. മാതാവിന്റെ വരവും കാത്ത് മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d
