ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിൽ നിന്നും നേരിട്ടുള്ള വിമാനം കുവൈത്തിൽ പറന്നിറങ്ങി .കൊച്ചിയിൽ നിന്നും 167 യാത്രക്കാരുമായി എത്തിയ ജസീറ എയർവെയ്‌സ് വിമാനമാണ് അൽപ സമയം മുമ്പ് ലാന്റ് ചെയ്‌തത് .വെൽ ഫെയർ കുവൈത്ത് എന്ന പ്രവാസി സംഘടനയാണ് വിമാനം ചാർട്ട് ചെയ്‌തത് .കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വര്ഷം മാർച്ച് എട്ടിന് ശേഷം ഇതാദ്യമായാണ് പ്രത്യേക ഇളവ് പട്ടികയിൽ പെടാത്ത പ്രവാസികളുമായി നേരിട്ടുള്ള വിമാനം കുവൈത്തിൽ എത്തുന്നത് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസിന് വിലക്ക് ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവിസ് ആരംഭിക്കുന്നത്. ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ് േക്വാട്ട നിശ്ചയിച്ചത്. ഒാരോ ദിവസത്തെയും േക്വാട്ടയുടെ പകുതി ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/L78IMuHmrY06jEoHiYEyi2
