കുവൈറ്റിൽ തിങ്കളാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് റമദാൻ 30 ദിവസം പൂർത്തിയാക്കുന്നത്. എന്നാൽ ഒമാനിൽ റമദാൻ 29 ഞായറാഴ്ച ആയതിനാൽ പെരുന്നാൾ സംബന്ധിച്ച് തീരുമാനം ഇതുവരെ വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാൽ തിങ്കളാഴ്ചയും അല്ലെങ്കിൽ ചൊവ്വാഴ്ചയും ആയിരിക്കും ഒമാനിൽ പെരുന്നാൾ. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമായിരിക്കും. മലയാളി കൂട്ടായ്മകളും മറ്റും പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB
Related Posts
കുവൈത്തിലെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ‘ഗുഡ് ന്യൂസ്’; വൻ ആനുകൂല്യങ്ങൾ, ശമ്പളത്തിലും വിവിധ അലവൻസുകളിലും വർധന