സിവിൽ സർവീസ് കമ്മീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഏകോപനത്തോടെ, കമ്പനികളിലേക്കും വിവിധ മേഖലകളിലേക്കും നിയമനം ആഗ്രഹിക്കുന്നവർക്കായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനും തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. സ്വകാര്യ മേഖലയിലെ കുവൈറ്റികളുടെ എണ്ണം 5% ആയി ഉയർത്താൻ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ശ്രമിക്കുന്നത്. ഒരു മില്യൺ അധികം തൊഴിലാളികളുള്ള ഈ മേഖലയിൽ ആകെ 72,200 പൗരന്മാർ മാത്രമാണുള്ളത്.
സർവ്വകലാശാല ബിരുദധാരികൾക്കും, മറ്റ് സർട്ടിഫിക്കറ്റ് ഉടമകൾക്കും സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് സമാനം തന്നെയാണ് ശമ്പളം.
സമീപകാല തൊഴിൽ വിപണി കണക്കുകൾ പ്രകാരം, 2021-നെയും മുൻവർഷത്തെയും അപേക്ഷിച്ച് കുവൈത്തികളുടെ എണ്ണത്തിൽ സ്വകാര്യമേഖലയിൽ കുറവുണ്ടായി. മൊത്തം 759 പൗരന്മാർ ഈ മേഖലയിൽ ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം 10,442 കുവൈത്തികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ 15,174 പൗരന്മാരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu