കുവൈറ്റിലെ ഹവല്ലിയിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ നൂറു കിലോയിലധികം ചീഞ്ഞ മാംസം പിടിച്ചെടുത്തു. ഭക്ഷണത്തിൽ മായം കലർത്തി വിൽപ്പന നടത്തിയതിനും, മറ്റ് ഗുരുതര ലംഘനങ്ങളും ആരോപിച്ച് ഒരു സ്റ്റോർ അടച്ചുപൂട്ടി. ഭക്ഷണവും മാംസവും വിൽപന നടത്തുന്ന ഹവല്ലിയിലെ കടകളിൽ നടത്തിയ പരിശോധനയിലാണ് 100 കിലോയിലധികം ഭക്ഷണ യോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തത്. ഈ കട കുറച്ചു കാലമായി നിരീക്ഷണത്തിലായിരുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് അൽ ഖണ്ഡാരി പറഞ്ഞു. ഇത്തരം മാംസങ്ങളിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകുമെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl
Related Posts
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക
Kuwait Intercepts Iranian Attacks; കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; കടുത്ത മുന്നറിയിപ്പുമായി കുവൈത്ത്
Kuwait Online Gambling; ഓൺലൈൻ ചൂതാട്ടവും പണം വെളുപ്പിക്കലും; കുവൈത്തിൽ 3 പ്രവാസികൾക്ക് തടവും വൻതുക പിഴയും