
Kuwait mosque theft; Kuwait mosque theft;കുവൈറ്റിലെ ജാബർ അൽ അഹ്മദിലെ ഒരു പള്ളിയിൽ നമസ്കാരത്തിനെത്തുന്നവരുടെ ചെരിപ്പുകൾ തുടർച്ചയായി കാണാതാവുന്നത് പതിവായതോടെയാണ് വിശ്വാസികൾ അങ്കലാപ്പിലായത്. നമസ്കാരം കഴിഞ്ഞിറങ്ങുമ്പോൾ ചെരിപ്പുകൾ അപ്രത്യക്ഷമാകുന്നത് നിത്യ സംഭവമായതോടെ സംശയം പലരിലേക്കും നീണ്ടു. കുസൃതിക്കാരായ കുട്ടികളാവും ഇതിന് പിന്നിലെന്ന് ചിലർ കരുതിയപ്പോൾ, പ്രദേശത്ത് ചുറ്റിപ്പറ്റി കഴിയുന്ന ചില പ്രവാസി തൊഴിലാളികളെയായിരുന്നു മറ്റു ചിലർ സംശയത്തോടെ നോക്കിയിരുന്നത്. എന്തായാലും മോഷ്ടാവിനെ കൈയോടെ പിടികൂടാൻ തന്നെ വിശ്വാസികളും നാട്ടുകാരും തീരുമാനിച്ചു. ഇതിനായി പള്ളിക്ക് സമീപം രഹസ്യ കാവലും നിരീക്ഷണവും ശക്തമാക്കി. എന്നാൽ ആളനക്കമുള്ള ദിവസങ്ങളിലൊന്നും കള്ളൻ രംഗപ്രവേശം ചെയ്തതുമില്ല. ഒടുവിൽ ആ രഹസ്യം ചുരുളഴിയാൻ ഭാഗ്യമുണ്ടായത് ഒരു കുവൈത്തി സ്വദേശിക്കായിരുന്നു. പതിവുപോലെ പുറത്ത് ആളൊഴിഞ്ഞ തക്കം നോക്കി വിരുതൻ വീണ്ടും പള്ളിയിലെത്തി. കുന്നുകൂടിക്കിടന്ന ചെരിപ്പുകൾക്കിടയിൽ നിന്ന് നല്ല വൃത്തിയുള്ള ഒരെണ്ണം തിരഞ്ഞെടുത്ത് കടിച്ചെടുത്ത് തിരിഞ്ഞു നടക്കവെയാണ് അവൻ സ്വദേശിയുടെ മുന്നിൽ പെട്ടത്. മോഷ്ടാവ് ജീവനും കൊണ്ട് പാഞ്ഞു രക്ഷപ്പെടുന്നതിന് മുൻപ് തന്നെ അവന്റെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്താൻ സ്വദേശിക്ക് കഴിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് മുന്നിൽ സ്വദേശി ആ ദൃശ്യം കാട്ടിക്കൊടുത്തു മറ്റാരുമല്ലായിരുന്നു ആ വിരുതൻ കള്ളൻ, ഒരു കാട്ടുകുറുക്കൻ! കള്ളനെ കൈകാര്യം ചെയ്യാൻ കാത്തുനിന്ന പലരും നിരാശയോടെ സ്ഥലം വിട്ടെങ്കിലും, മോഷണക്കുറ്റം തലയിൽ വീഴാതെ രക്ഷപ്പെട്ടതിന്റെ വലിയൊരു ആശ്വാസത്തിലാണ് ആ പ്രദേശത്തെ നിരപരാധികളായ പ്രവാസി തൊഴിലാളികൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1