ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് കുവൈത്തിലെ ഈ പ്രമുഖ വിമാനകമ്പനി 

ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനി. ഒരു ടിക്കറ്റ് വാങ്ങുമ്പോൾ മറ്റൊന്ന് സൗജന്യമായി ലഭിക്കുന്ന ‘Buy 1 Get 1’ ഓഫറാണ് ജസീറ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 മുതൽ 26 വരെ മാത്രമാണ് ഓഫർ ലഭ്യമാകുക. എന്നാൽ ഓഫറിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ സെപ്റ്റംബർ 24 മുതൽ 2027 മാർച്ച് 27 വരെ യാത്ര ചെയ്യാം. ഇതോടെ അടുത്ത ആറ് മാസത്തിലേറെ കാലത്തേക്കുള്ള യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ യാത്രക്കാർക്ക് അവസരം ലഭിക്കും.

ജസീറ എയർവേയ്‌സിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ J9B1G1 എന്ന പ്രമോ കോഡ് ഉപയോഗിച്ചോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 30 ലക്ഷം സീറ്റുകളാണ് ഓഫറിനായി മാറ്റിവെച്ചിരിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5ൽ ജസീറ എയർവേയ്‌സ് 24 മണിക്കൂറും പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചതെന്ന് കമ്പനിയുടെ കൊമേഴ്‌സ്യൽ വിഭാഗം മേധാവി പോൾ കരോൾ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *