കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ മുല്ലശ്ശേരി അന്നകര സ്വദേശി കുരിയക്കോട്ട് പ്രജീഷ് (38) ആണ് മരിച്ചത്. കുവൈത്തിലെ അബ്ബാസിയയിൽ സ്വന്തമായി മെക്കാനിക്കൽ വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു പ്രജീഷ്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന ശാരിയാണ് പ്രജീഷിന്റെ ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മരണവാർത്ത കുടുംബത്തെയും സുഹൃത്തുക്കളെയും പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. കുവൈത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൽ ആവശ്യമായ നിയമനടപടികളും പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *