കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ കർശന പരിശോധനയിൽ ജനുവരി 12 മുതൽ 18 വരെ 28,068 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം നടത്തിയതിന് 50 വാഹനങ്ങളും 21 മോട്ടോർ ബൈക്കുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. മാർച്ച് അഞ്ച് മുതൽ 11 വരെ നടത്തിയ പരിശോധനയിൽ 27,508 ട്രാഫിക് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് മേജർ ജനറൽ ജമാൽ അൽ സയേഗ് അറിയിച്ചു. ഇതിൽ 84 വാഹനങ്ങളും 31 ബൈസൈക്കിളുകളും പിടിച്ചെടുത്തു. 35 നിയമലംഘകരെ റഫർ ചെയ്യുകയും, ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത 57 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാണ്ടഡ് ലിസ്റ്റിൽ ഉള്ള 10 പേരെയും പിടികൂടി. മദ്യം, മയക്കുമരുന്ന് തുടങ്ങിയവ കൈവശം വെച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb