കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ. 2021ലെയും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളെയും ഉൾപ്പെടുത്തിയാണ് കൊലപാതകങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. സംഭവങ്ങളെക്കുറിച്ചുള്ള കണക്കുകൾ പ്രാദേശികപത്രമാണ് പുറത്ത് വിട്ടത്. രാജ്യത്ത് കഴിഞ്ഞ ദിവസം കബ്ദ് പ്രദേശത്ത് യുവാവിനെ കാര്‍ കയറ്റി കൊന്നതാണ് ഒടുവിലത്തെ സംഭവം. സംഭവത്തിലെ പ്രതിയെ പിടികൂടുകയും ചെയ്തു. കൂടാതെ ദോഹയിൽ രണ്ട് പെൺമക്കൾ അമ്മയെ കൊലപ്പെടുത്തിയതും അര്‍ദിയയില്‍ ഇന്ത്യക്കാരന്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയതും അടുത്തിടെയായിരുന്നു . കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പരാമാവധി നിയമങ്ങൾക്ക് മുന്നിൽ കൊണ്ട് വരുകയും ശിക്ഷ ലഭിക്കുന്നുമുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങൾ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M