കോവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു മില്യനോളം ആളുകൾ

കുവൈത്ത്: ഒരു മില്യനോളം ആളുകൾ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. അതായത് ജനസംഖ്യയുടെ 83.6 ശതമാനവും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. അതേസമയം, ഇതിവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 86.8 ശതമാനമാണ്. രാജ്യത്ത് 16 വയസിന് മുകളിൽ പ്രായമുള്ള വിഭാ​ഗങ്ങൾക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണെന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും 40 വയസ് പിന്നിട്ടവർക്ക് മുൻകൂട്ടി അപ്പോയിൻമെന്റ് നേടാതെ വാക്സിൻ സ്വീകരിക്കാനും സാധിക്കും. മുതിർന്നവർക്കായി ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ക്യാമ്പയിന് തന്നെ ആരോ​ഗ്യ മന്ത്രാലയം തുടക്കമിട്ടിരുന്നു. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU

Related Posts

Leave a Reply

Your email address will not be published. Required fields are marked *