കുവൈറ്റിൽ ഈ വർഷം ജനുവരിയിൽ മാത്രം നടന്നത് 243.3 മില്യൺ ദിനാറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം പണലഭ്യതയിൽ കുറവുണ്ടായതായാണ് കണക്കുകൾ. ഡിസംബറിലെ റിയൽ എസ്റ്റേറ്റ് മൂല്യത്തിൽ നിന്ന് 17.3 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്. 294.3 മില്യൺ ദിനാറിന്റെ ഇടപാടുകളാണ് ഡിസംബറിൽ നടന്നത്. 2021 ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 6.2 ശതമാനത്തിന്റെ ഇടിവും ഈ വർഷം സംഭവിച്ചു. 456 കരാറുകൾക്കും, 15 ഏജൻസികൾക്കുമായി 471 റിയൽ എസ്റ്റേറ്റ് ഡീലുകളാണ് ജനുവരിയിൽ ആകെ നടന്നത്. ഇതിൽ 191 ഇടപാടുകളുമായി അലി അഹമ്മദ് ഗവർണറേറ്റ് ആണ് മുന്നിൽ. 82 ഇടപാടുകളുമായി ഹവല്ലി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും, 3.8 ശതമാനം ഇടപാടുകളുമായി ജഹ്റ ഗവർണറേറ്റാണ് പിന്നാലെയുള്ളത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക