ഇന്ത്യൻ എംബസി, കുവൈറ്റ് ക്ലബ്ബ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം (ഐഡിഎഫ്), കുവൈറ്റ് എന്നിവയുമായി സഹകരിച്ച് ‘ഹാൻഡ്സ്-ഓൺ (സിപിആർ) കാർഡിയോ പൾമണറി റീസസിറ്റേഷൻ പരിശീലനം’ സംഘടിപ്പിച്ചു. ഐഡിഎഫ് പ്രസിഡന്റ്, ഡോ. അമീർ അഹമ്മദ്, ഡോ. സ്വാതി നരേന്ദ്ര ഡോംഗ്രെ, ഡോ. അഭയ് പട്വാരി എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി ആരംഭിച്ചത്. മൂന്ന് ഐഡിഎഫ് അംഗങ്ങൾ കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) പരിശീലനത്തെക്കുറിച്ചുള്ള അവതരണവും തുടർന്ന് പ്രായോഗിക പ്രദർശനവും സംഘടിപ്പിച്ചു.
അതീവ താൽപര്യത്തോടെയാണ് ആളുകൾ പരിശീലനത്തിൽ പങ്കെടുത്തത്. ഡോക്ടർമാരുമായി ചോദ്യോത്തര സെഷനും സംഘടിപ്പിച്ചു. ഐഡിഎഫ് അംഗങ്ങളുടെ നിരീക്ഷണത്തിൽ മനുഷ്യശരീരത്തിന്റെ സംയുക്ത മാതൃകയിൽ, ഹാൻഡ്‌സ് ഓൺ പ്രാക്ടീസ് നടത്താനുള്ള അവസരവും പങ്കാളികൾ പ്രയോജനപ്പെടുത്തി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar