ഫെബ്രുവരി 12 നും 18 നും ഇടയിൽ ജിടിഡി നടത്തിയ പരിശോധനകളിൽ വിവിധ തരത്തിലുള്ള 26,389 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 34 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. മറ്റ് 13 പേരെ ബന്ധപ്പെട്ട അതോറിറ്റിക്കും കൈമാറി. കൂടാതെ ജുഡീഷ്യറി ആവശ്യപ്പെട്ട 16 വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar