കുവൈറ്റിലെ ലാബ് പരിശോധനയിൽ കൃത്രിമം നടത്തിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികൾക്ക് 10 വർഷത്തെ കഠിന തടവ്. താമസ രേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രക്തപരിശോധനയിലാണ് ഇവർ കൃത്രിമം കാണിച്ചത്. പ്രവാസികളിൽ നിന്ന് പണം വാങ്ങിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. രക്ത സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ പ്രവാസി വനിതയുടെ നേതൃത്വത്തിലുള്ള സംഘം, ഹെൽത്ത് ഇൻസ്പെക്റ്ററുടേയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെയാണ് കൃത്രിമം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സബാഹ് സാലം ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ഇടപാടുകൾ. കുവൈത്ത് അപ്പീൽ കോടതി ജസ്റ്റീസ് നാസർ അൽ സാലിം ഹൈദർ ആണു ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22
Home
Kuwait
ലാബ് പരിശോധനയിൽ കൃത്രിമം കാട്ടിയ ഇന്ത്യക്കാർ ഉൾപ്പെടെ എട്ടു പ്രവാസികൾക്ക് കുവൈറ്റിൽ 10 വർഷത്തെ കഠിന തടവ്