
കുവൈറ്റ് സിറ്റി: ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ‘സഹൽ’ (Sahel) ആപ്പ് വഴി മൂന്ന് പുതിയ ഇ-സേവനങ്ങൾ കൂടി ലഭ്യമാക്കിത്തുടങ്ങി. മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും ജനറൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായാണ് ഈ പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സർക്കാർ സേവനങ്ങൾ വേഗത്തിലാക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ പൂർത്തിയാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
വ്യക്തികൾ ഉൾപ്പെട്ടിട്ടുള്ള കേസുകളുടെ നിലവിലെ അവസ്ഥ അറിയാനും അത് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കാനുമുള്ള സേവനമാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥർ പുറപ്പെടുവിച്ചിട്ടുള്ള യാത്രവിലക്കുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കാനും ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നേടാനും ഇനി സഹൽ ആപ്പിലൂടെ സാധിക്കും. ഇതിനു പുറമെ മുൻപ് നൽകിയിട്ടുള്ള പരാതികൾ നിയമപരമായി പിൻവലിച്ചുവെന്ന് വ്യക്തമാക്കുന്ന ‘പരാതി പിൻവലിക്കൽ സർട്ടിഫിക്കറ്റും’ ഇനി ഓൺലൈനായി തന്നെ ലഭ്യമാകും.
DOWNLOAD SAHEL APP
ANDROID https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN
I PHONE https://apps.apple.com/kw/app/sahel-%D8%B3%D9%87%D9%84/id1581727068
നേരത്തെ നേരിട്ട് ഓഫീസുകളിൽ എത്തിയിരുന്ന ഇത്തരം ആവശ്യങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകുന്നത് സമയം ലാഭിക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനും സഹായിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിലും കൂടുതൽ സേവനങ്ങൾ സഹൽ ആപ്പിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ആഡംബര കാറുകൾ ഉപയോഗിച്ച് പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും മറ്റ് യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന തരത്തിൽ സ്റ്റണ്ടുകൾ കാണിക്കുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ജലീബ് അൽ ശുയൂഖ് മേഖലയിലാണ് ഈ നിയമലംഘനങ്ങൾ നടന്നതെന്ന് പോലീസ് കണ്ടെത്തി.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ പോലീസ്, ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായവർ ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പിടികൂടിയ ഡ്രൈവർമാർക്കെതിരെ കടുത്ത നിയമനടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ആഡംബര വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷിതമായി വാഹനമോടിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL