കുവൈത്തിൽ ബാങ്ക് വായ്പയെടുത്ത് മുങ്ങിയാൽ രക്ഷയില്ല! എയർപോർട്ടിൽ പിടി വീഴും; അറസ്റ്റ് വാറൻ്റ് സംവിധാനം സജ്ജം

കുവൈത്തിലെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്ത ശേഷം ദീർഘകാലം തിരിച്ചടവ് മുടക്കി നാട്ടിൽ കഴിയുന്നവർക്ക് അധികൃതർ കർശന മുന്നറിയിപ്പ് നൽകി. കടബാധ്യതകളുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കാനുള്ള പുതിയ സംവിധാനം പ്രാബല്യത്തിലായതോടെ, ഇവർ തിരികെ കുവൈത്തിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ വെച്ച് പിടിയിലാകും.ദീർഘകാലം വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കെതിരെ ബാങ്കുകൾ നിയമനടപടികൾ ആരംഭിച്ചതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ബാങ്കുകളിൽ നിന്നും ലോൺ എടുത്ത് നാട്ടിൽ പോകുകയും ദീർഘകാലം വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തവർക്കെതിരെയാണ് ബാങ്കുകൾ പ്രധാനമായും നീങ്ങുന്നത്. കൂടാതെ, വായ്പ്പാ തിരിച്ചടവിൽ വീഴ്ച വരുത്തി രാജ്യത്ത് തുടരുന്നവരും സുരക്ഷാ പരിശോധനയിൽ പിടിയിലാകാൻ സാധ്യതയുണ്ട്. കടബാധ്യതയുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറൻ്റ് നേരിടുന്നവരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ പട്രോൾ വാഹനങ്ങളിൽ ഈയിടെയാണ് പ്രത്യേക സംവിധാനം സജ്ജീകരിച്ചത്. ഇതിനു പുറമെ അറസ്റ്റ് വാറന്റ് നേരിടുന്നവരെ കണ്ടെത്തുന്നതിനു അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിനാൽ, ലോൺ ബാധ്യതകളുള്ള പ്രവാസികൾ നിയമപരമായ നടപടികളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷ്യ ട്രക്കുകളിൽ കടത്താന്‍ ശ്രമിച്ചത് ദശലക്ഷക്കണക്കിന് കള്ളനോട്ടുകള്‍; കുവൈത്തില്‍ അറസ്റ്റ്

സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിനായുള്ള കുവൈത്തിന്റെ ജാഗ്രതയുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ കള്ളനോട്ട് വിരുദ്ധ വിഭാഗം വലിയ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു അറബ് രാജ്യത്താണ് ഈ വ്യാജ നോട്ടുകൾ നിർമ്മിച്ചതെന്ന് അന്വേഷണം കണ്ടെത്തി. പ്രാദേശിക വിപണിയിൽ ഇവ എത്തിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

100,000 യു.എസ്. ഡോളർ വിലമതിക്കുന്ന കള്ളനോട്ടുകൾ വെറും 16,000 കുവൈത്തി ദിനാറിന്—ഏകദേശം 50 ശതമാനത്തിലേറെ ഇളവിൽ—വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കള്ളനോട്ട് വിരുദ്ധ വിഭാഗം രഹസ്യവിവരദാതാവിനെ ഉപയോഗിച്ച് കെണിയൊരുക്കി. ഇതുവഴി മുഖ്യപ്രതിയായ 1993-ൽ ജനിച്ച എ.എ.സെഡ് (A.A.Z.) അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. തുടര്‍ന്ന് വസതിയിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് യു.എസ്. ഡോളറിന്റെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *