കെട്ടിട നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചതിന് മൂന്ന് പ്രവാസികളെ ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന സർക്കാർ കെട്ടിടത്തിന് മുന്നിൽ ആളുകളുടെ കണ്ടതായി ജഹ്‌റ ഇൻവെസ്റ്റിഗേഷൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സമാനമായ കേസുകളിൽ നേരത്തെ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DeucgGb3r0Z8YuXraSRSSo