കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനവ് ; ഇടപെടുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്

കുവൈത്ത്‌ സിറ്റി :
കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനവ് ശ്രദ്ധയില്പെട്ടതായി കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇത് സംബന്ധമായ പ്രവാസികളുടെ ആശങ്കകള്‍ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സിബി ജോര്‍ജ്ജ് അറിയിച്ചു. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ വിമാന ടിക്കറ്റ്‌ നിരക്ക്‌ ഗണ്യമായി കുറയുവാന്‍ സാധ്യതയുണ്ടെന്നും ഇത് സംബന്ധമായി അധികൃതരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു . അടുത്ത ബുധാനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസിഡര്‍ എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍വ്യക്തമാക്കി . കുവൈത്തിലേക്ക് എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികള്‍ നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗിമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20

Related Posts

Leave a Reply

Your email address will not be published. Required fields are marked *