കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും 97,802 ഇന്ത്യക്കാർ മടങ്ങിയെത്തിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് ഇന്ത്യൻ സർക്കാറിെൻറ കണക്കുപ്രകാരം ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നായി ഏഴ് ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് മടങ്ങേണ്ടി വന്നു. 7,16,662 പേരാണ് മടങ്ങേണ്ടി വന്നത്. ഇതിൽ പകുതിയോടടുത്ത് (330,058) യു.എ.ഇയിൽനിന്നാണ്. സൗദി (137,900), കുവൈത്ത് (97,802), ഒമാൻ (72,259), ഖത്തർ (51,190), ബഹ്റൈൻ (27,453) എന്നിങ്ങനെയായിരുന്നു തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം .കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥ ദുർബലപ്പെടുത്താനും തൊഴിൽ നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. തിരിച്ചുവന്നവർക്ക് വീണ്ടും മടങ്ങാനും തൊഴിൽ കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn