
ഉറക്കത്തിൽ ഹൃദയാഘാതം, നൊമ്പരമായി ബിൻഷാദ്; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു
കുവൈത്ത് സിറ്റി: പ്രവാസലോകത്തെ നോവായി, എറണാകുളം മൂവാറ്റുപുഴ സ്വദേശി ബിൻഷാദ് (24) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഫർവാനിയയിലെ ഒരു റസ്റ്റാറൻ്റിൽ ജോലി ചെയ്യുകയായിരുന്നു ബിൻഷാദ്.
വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ബിൻഷാദിനെ പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകര അസിയുടെയും ഹാജറയുടെയും മകനാണ് ബിൻഷാദ്. ഉസാമ, സൈബ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ കുവൈത്തിൽ പുരോഗമിക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വേലി തന്നെ വിളവ് തിന്നാൽ! കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ
ജഹ്‌റ: മയക്കുമരുന്ന് വസ്തുക്കളും തോക്കും വെടിയുണ്ടകളുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ജീവനക്കാരനെ ജഹ്‌റ ഗവർണറേറ്റ് റെസ്ക്യൂ വിഭാഗം അറസ്റ്റ് ചെയ്തു. നയീം ഏരിയയിൽ ഒരു കൂട്ടിയിടിയെയും പരിക്ക് പറ്റിയതിനെക്കുറിച്ചുമുള്ള അടിയന്തര റിപ്പോർട്ടിനെ (112) തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം.
അപകടത്തിൽപ്പെട്ടവരിൽ ഒരാൾ അസ്വാഭാവികമായ നിലയിലാണെന്ന് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. പരിശോധനയിൽ ഇയാൾ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന്, മുൻകരുതൽ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത വസ്തുക്കൾ:
‘ലൈറിക്ക’ (Lyrica) എന്ന് സംശയിക്കുന്ന ഗുളികകൾ
ഒരു കഷണം ഹാഷിഷ്
മയക്കുമരുന്ന് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ
ഒരു 9 മില്ലിമീറ്റർ തോക്ക് (Firearm)
വെടിയുണ്ടകൾ
ഒരു വെപ്പൺ മാഗസിൻ
വിവിധതരം വെടിക്കോപ്പുകൾ
ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും, ഇയാളെയും വാഹനത്തെയും നയീം പോലീസ് സ്റ്റേഷനിലേക്കും തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്കും റഫർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിയമത്തിന് അതീതമായി ആരുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. സുരക്ഷാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും സമൂഹത്തിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയില്ലാതെ നിയമം കർശനമായും നീതിയുക്തമായും നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
വരുന്നു കുവൈത്ത് വിമാനത്താവളത്തിൽ സുപ്രധാന പദ്ധതികൾ; ഉദ്ഘാടനം ഉടന്‍
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ വലിയ മുന്നേറ്റമായി മാറും വിധം മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും ഒക്ടോബർ 30ന് ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)യിലെ പ്ലാനിങ് ആൻഡ് പ്രോജക്ട്‌സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബിയാണ് വിവരം അറിയിച്ചത്.
4.4 കിലോമീറ്റർ നീളമുള്ള പുതിയ റൺവേ, വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നാല് വർഷത്തെ നിരന്തര പരിശ്രമത്തിന്റെയാണ് നിർമാണം പൂർത്തിയായത്. രൂപകൽപ്പനയുടെയും സാങ്കേതിക നിലവാരത്തിന്റെയും കാര്യത്തിൽ ഇത് ലോകത്തിലെ മികച്ച റൺവേകളിലൊന്നായി കണക്കാക്കപ്പെടുന്നു. പുതിയ റൺവേയും കൺട്രോൾ ടവറും പ്രവർത്തനക്ഷമമാകുന്നതോടെ വിമാനത്താവളത്തിൽ ലാൻഡിങും ടേക്ക് ഓഫ് സംവിധാനങ്ങളും കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായി മാറും. വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഗണ്യമായി ഉയർത്തുമെന്നും അൽ ഒതൈബി കൂട്ടിച്ചേർത്തു.പദ്ധതി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വിഭാഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മാലിന്യം വലിച്ചെറിഞ്ഞാൽ പണികിട്ടും; പ്രവാസികൾക്ക് നാടുകടത്തൽ, കുവൈത്തികൾക്ക് ജയിൽ ശിക്ഷ
കുവൈത്തിൽ പരിസ്ഥിതി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എൻവയോൺമെൻ്റൽ പോലീസ് 4,856 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,332 എണ്ണം നിസാര കുറ്റങ്ങളാണ്. നിയമലംഘനങ്ങളുടെ സ്വഭാവവും ഗുരുതരത്വവും ആശ്രയിച്ച്, പ്രവാസികൾക്കെതിരെ നാടുകടത്തൽ നടപടിയും കുവൈത്തി പൗരന്മാർക്ക് തടവോ പിഴയോ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു സുരക്ഷാ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻവയോൺമെൻ്റൽ പോലീസ്, പൊതു ഇടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് തടയാൻ പരിശോധനകളും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഈ നടപടികളിലൂടെ നിരവധി പേരെ പിടികൂടുകയും പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)