
ASTER UAE CAREER – LATEST VACANCIES AND APPLYING DETAILS
About Us
Aster DM Healthcare Limited is one of the largest private healthcare service providers operating in multiple GCC states and is an emerging healthcare player in India. With an inherent emphasis on clinical excellence, we are one of the few entities in the world with a strong presence across primary, secondary, tertiary and quaternary healthcare through our hospitals, clinics and pharmacies. We have over 20,000 plus dedicated employees across the geographies that we are present in, delivering a simple yet strong promise to our different stakeholders: “We’ll treat you well.” We reach out to all economic segments in the GCC countries through our differentiated healthcare services across the “Aster”, “Medcare” and “Access” brands.
For more details please visit our website https://www.asterdmhealthcare.com/
APPLY NOW FOR THE LATEST JOB VACANCIES
About the Team
Medcare Hospitals and Medical Centres (Medcare), the premium healthcare division of Aster DM Healthcare, is one of the pioneering healthcare providers in the region. With a focus on delivering a patient-centric journey as well as encouraging clinical excellence and state-of-the-art care, Medcare operates three multi-specialty hospitals including Medcare Hospital Safa Park Dubai, Medcare Hospital Sharjah and Medcare Women and Children Hospital in Dubai and one specialty hospital Medcare Orthopaedics & Spine Hospital. In addition, it has three specialty centres and 12 multi-specialty centres in key locations across Dubai and Sharjah.
With a team of 350+ qualified healthcare professionals, Medcare promotes and supports the highest standards in preventive, curative and rehabilitative healthcare.
JOB VACANCIES
Head – Endoscopy for Medcare Hospital
Your Responsibilities:
As a Head for Endoscopy Unit, your typical day may include the following:
Perform assessment, planning, planning, implementation and evaluation process of patient in
endoscopy unit.
Skill full in basic and advance procedures such as pre op, time out and post op care , observing,
monitoring and care of patients pre, during and post sedation, specimen labeling and handling,
managing patient with hemodynamic monitoring.
Taking care of scopes and disinfecting process and assessing the functioning of the scopes before
procedures.
overseeing the day-to-day operations, ensuring efficient workflow, coordinating patient care, and fostering a collaborative environment.
APPLY NOW https://hcdt.fa.us2.oraclecloud.com/hcmUI/CandidateExperience/en/sites/CX/job/23780/?lastSelectedFacet=LOCATIONS&selectedLocationsFacet=300000000254942
Registerd Nurse.Operation Theatre.Medcare Orthopedics and Spine Hospital (Br)
Your Responsibilities:
As a Resident Nurse, Operation Theatre, your typical day may include the following:
Provide surgical patients with perioperative care in recovery, procedure and operating room.
Stock operating rooms with sterile surgical equipment, linen and supplies.
Develop and implement care plans for surgical patients.
Prepare patients for surgery by cleaning and disinfecting areas to be operated on.
Assist surgeons during surgical procedures.
Apply sterile techniques in handling surgical instruments and equipment during preoperative, intraoperative and postoperative stages.
Collaborate with surgical teams and other medical professionals on patient medication and post-surgery care.
Awareness in specimen handling and labeling.
Assist with the ordering, maintenance, and safe storage of surgical equipment and supplies.
Provide patients with post -surgery care instructions and answering questions.
Maintain records and documentation in patient management system such as HIS.
Collaborate with surgical teams and healthcare specialist.
Interpersonal communication with all stakeholders.
APPLY NOW https://hcdt.fa.us2.oraclecloud.com/hcmUI/CandidateExperience/en/sites/CX/job/21941/?lastSelectedFacet=LOCATIONS&selectedLocationsFacet=300000000254942
LATEST VACANCIES
- Sales Promoter.Sales.Grand Optics (L.L.C) (Br) – Moe
- Dubai, United Arab Emirates
- Sales Promoter.Sales.Grand Optics (L.L.C.) (Br) – Arabian Ranches
- Dubai, United Arab Emirates
- Associate.Facility Management.Eurohealth Systems FZ LLC
- United Arab Emirates
- Medical Coder
- Dubai, United Arab Emirates
- Associate.Facility Management.Eurohealth Systems FZ LLC
- United Arab Emirates
- Support Staff.Supply Chain Management.Medshop Drug Store LLC
- Dubai, United Arab Emirates
- Executive.Facility Management.Eurohealth Systems FZ LLC
- United Arab Emirates
- Manager.Projects.Eurohealth Systems FZ LLC
- United Arab Emirates
- Registered Nurse – Dental
- Dubai, United Arab Emirates
- Executive.Facility Management.Eurohealth Systems FZ LLC
- United Arab Emirates
- Assistant Manager.Loss and Prevention.Aster Pharmacies Group LLC
- United Arab Emirates
APPLY NOW FOR THE LATEST JOB VACANCIES
മയക്കുമരുന്ന് ഉപയോഗം: കുവൈത്തിൽ യുവനടിയെ 21 ദിവസത്തേക്ക് ജയിലിലടച്ചു
കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ യുവനടിയെ മയക്കുമരുന്ന് ഉപയോഗിച്ച കുറ്റത്തിന് 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായതിന് ശേഷം നടത്തിയ രക്തപരിശോധനയിലാണ് നടിയുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയത്.
വാഹനാപകടത്തിൽപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിലാണ് നടി മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികളാണ് നിലവിലുള്ളത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട കലാകാരന്മാർ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കിലോക്കണക്കിന് ഹാഷിഷ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചു; ഒരു സ്ത്രീയടക്കം മൂന്ന് പ്രവാസികൾക്ക് കഠിനതടവ്
കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് 58 കിലോഗ്രാം ഹാഷിഷ് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികൾക്ക് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. ഒരു കുവൈത്ത് പൗരന് ജീവപര്യന്തം തടവും രണ്ട് ഈജിപ്ഷ്യൻ പൗരന്മാർക്കും ഒരു ഇറാൻകാരിക്കും 15 വർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാവരും കള്ളക്കടത്ത് കേസിൽ നേരത്തെയും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.
പ്രതികൾ ഇറാനിൽ നിന്ന് 58 കിലോഗ്രാം ഹാഷിഷ് കടൽ മാർഗം രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ചെന്നാണ് കേസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിനെതിരെ ജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഗതാഗത നിയമലംഘനത്തിനെതിരെ കർശന നടപടി; കുവൈത്തിൽ വ്യാപക പരിശോധന
കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘകരെ പിടികൂടാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീവ്ര പരിശോധനകൾ നടത്തി. ഇതിന്റെ ഭാഗമായി നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ കേസെടുക്കുകയും ചെയ്തു. പൊതുസുരക്ഷ ഉറപ്പാക്കുക, ഗതാഗതം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെപ്തംബർ 13 മുതൽ 20 വരെ രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ നടത്തിയത്. ഗതാഗത നിയമലംഘനങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ പരിശോധനകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റും ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റും സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഇതിന്റെ ഭാഗമായി:
- വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് 168 ട്രാഫിക് പിഴകൾ ചുമത്തി.
- 21 പേരെ കരുതൽ തടങ്കലിൽ വെച്ചു.
- നിയമലംഘനങ്ങൾ കണ്ടെത്തിയ 36 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
- ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 11 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.
- തിരിച്ചറിയൽ രേഖകളില്ലാത്ത 74 പേരെ പിടികൂടി.
- പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച ഒരാളെ എൻവയോൺമെന്റ് പോലീസിന് കൈമാറി.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചോ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചോ പൊതുജനങ്ങൾക്ക് വിവരം നൽകാനുള്ള സൗകര്യങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഓപ്പറേഷൻസ് റൂം ഹോട്ട്ലൈൻ (112), ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ വാട്സ്ആപ്പ് സേവനം (99324092), അല്ലെങ്കിൽ “തവാസുൽ” പ്ലാറ്റ്ഫോം എന്നിവ വഴി പരാതികൾ അറിയിക്കാവുന്നതാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്ത് പ്രവാസിയായ വിദ്യാർത്ഥിയുടെ നിയമപോരാട്ടത്തിന് വിജയം; സർട്ടിഫിക്കറ്റുകൾ തിരികെ നൽകണമെന്ന് കോടതി
കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി വിദ്യാർത്ഥിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജേക്കബ് വർഗീസ് മുല്ലൻപാറക്കൽ എന്ന വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്റെ സുപ്രധാന വിധി.
ബംഗളൂരുവിലെ ഡിയാന കോളേജ് ഓഫ് നഴ്സിങ്ങിൽ പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങിന് ചേർന്ന ജേക്കബ് 2021-ൽ പ്രവേശനം നേടിയപ്പോൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോളേജിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ പഠനം അവസാനിപ്പിച്ച അദ്ദേഹം സർട്ടിഫിക്കറ്റുകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ, രണ്ട് വർഷത്തെ മുഴുവൻ ഫീസും അടച്ചാൽ മാത്രമേ രേഖകൾ തിരികെ നൽകൂ എന്ന് കോളേജ് നിലപാടെടുത്തു. ഇതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
ഈ വിഷയം പരിഹരിക്കുന്നതിനായി ജേക്കബ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായം തേടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭിക്കൂ എന്ന കോളേജിന്റെ നിലപാട് പ്രവാസിയുടെ നിസ്സഹായത മുതലെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി, കോളേജിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് യു.ജി.സിക്ക് നിർദേശം നൽകി.
ഹർജിക്കാരന് വേണ്ടി അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവർ കോടതിയിൽ ഹാജരായി. നഴ്സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കാൻ നേരത്തെയും പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധികൾ നേടിയിരുന്നു. ഇത്തരം വിധികൾ സമാന പ്രശ്നങ്ങളുള്ളവർക്ക് സഹായകമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു. ഇപ്പോഴും പല സ്ഥാപനങ്ങളിലും ബോണ്ട് സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിൽ പിഞ്ചുകുഞ്ഞിനെ വാഷിംഗ് മെഷിനീൽ മുക്കിക്കൊന്ന കേസ്; പ്രവാസി വീട്ടുജോലിക്കാരിക്ക് വധശിക്ഷ
കുവൈറ്റ് സിറ്റി: കുവൈത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കൗൺസിലർ ഖാലിദ് അൽ-ഒമറ അധ്യക്ഷനായ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിൽ സബാഹ് അൽ-സലേമിലുള്ള ഒരു വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. രണ്ട് വയസ്സുള്ള മകനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ, വീടിന്റെ മുകളിലത്തെ നിലയിലെ അലക്കുമുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പിതാവ്, വാഷിംഗ് മെഷീനിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഹിയറിംഗുകളിൽ തൻ്റെ നിരപരാധിത്വം ആവർത്തിച്ച പ്രതി, കുട്ടി ഒരു ബക്കറ്റ് വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വാദിച്ചിരുന്നത്. എന്നാൽ, എല്ലാ തെളിവുകളും, സാക്ഷിമൊഴികളും, പബ്ലിക് പ്രോസിക്യൂഷൻ്റെ കണ്ടെത്തലുകളും പരിശോധിച്ച കോടതി പ്രതിയുടെ വാദം തള്ളുകയായിരുന്നു.
കുറ്റം ആസൂത്രിതവും മുൻകൂട്ടി തീരുമാനിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ക്രൂരമായ പ്രവൃത്തിക്ക് വധശിക്ഷ നൽകുന്നത് ഇരയ്ക്ക് നീതി നൽകുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കുവൈറ്റിൽ വലിയ ഞെട്ടലും പൊതുജന രോഷവും ഉണ്ടാക്കിയ കേസിനാണ് ഇതോടെ വിധി വന്നിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)