കുവൈത്ത് സിറ്റി :
കുവൈത്തിൽ ഇത്തവണത്തെ ദേശീയ, വിമോചന ദിനം,ഇസ്രാ, അ, മി’ അറാജ് എന്നിവ പ്രമാണിച്ചുതുടർച്ചയായി 9 ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25 നു വെള്ളിയാഴ്ചയും വിമോചന ദിനം ഫെബ്രുവരി 26 ശനിയാഴ്ചയുമാണു. ഇത് വരാന്ത അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് വരുന്നത്. ഇതിനു പകരമായി ഫെബ്രുവരി 27,28 ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി നൽകും. മാർച്ച് 1 ചൊവ്വാഴ്ചയാണ് ഇസ്രാ’ അ മി’ റാജ് ദിനം.ഈ രണ്ട് അവധി ദിവസങ്ങൾക്കിടയിലുള്ള പ്രവൃത്തി ദിവസങ്ങളായ മാർച്ച് 2,3 തിയ്യതികൾ വിശ്രമ ദിനമായി കണക്കാക്കി തുടർന്നു മാർച്ച് 4, 5 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉൾപ്പെടെ 9 ദിവസം രാജ്യത്ത് അവധി ആയിരിക്കും. മാർച്ച് 6 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം ആരംഭിക്കുമെന്നും സർക്കാർ വക്താവ് താരിഖ് അൽ മുസ്റം അറിയിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97