മാറാത്ത രോഗങ്ങൾ മാറ്റും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കും; ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മന്ത്രവാദി കയ്യോടെ പിടിയിൽ

കുവൈറ്റിൽ മന്ത്രവാദത്തിൽ ഏർപ്പെട്ടയാൾ പിടിയിൽ. മാറാത്ത രോഗങ്ങൾ മാറ്റാമെന്നും, കൂടോത്രത്തിൽ നിന്ന് രക്ഷിക്കാമെന്നും ആളുകളെ വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്‌. അധികൃതർ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. മന്ത്രവാദികളെയും ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരെയും പിടികൂടാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ്, ചികിത്സയിലൂടെ രോഗങ്ങൾ ഭേദമാക്കാനും വന്ധ്യത മാറ്റാനും ഭാര്യാഭർത്താക്കന്മാരെ ഒരുമിപ്പിക്കാനും കൂടോത്രങ്ങൾ മാറ്റാനുമെല്ലാം സാധിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ഒരു പൗരനെയാണ് പിടികൂടിയത്. “ഭാഗ്യം കൊണ്ടുവരാനും, സമ്പത്ത് വർദ്ധിപ്പിക്കാനും, പിണങ്ങിയ ഭാര്യാഭർത്താക്കന്മാരെ ഒന്നിപ്പിക്കാനും, ഭർത്താക്കന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കാനുമെല്ലാം സാധിക്കുമെന്ന്” അവകാശപ്പെടുന്ന നിരവധി സോഷ്യൽ മീഡിയ പരസ്യങ്ങൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Related Posts

Leave a Reply

Your email address will not be published. Required fields are marked *