Posted By Editor Editor Posted On

ഇനി തട്ടിപ്പ് നടക്കില്ല! കുവൈത്ത് ബാങ്കുകളുടെ നറുക്കെടുപ്പുകൾക്ക് കടിഞ്ഞാണിട്ട് സെൻട്രൽ ബാങ്ക്, പുതിയ നിബന്ധനകൾ ഇങ്ങനെ!

കുവൈത്തിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കായി നടത്തുന്ന സമ്മാന നറുക്കെടുപ്പുകൾക്ക് സെൻട്രൽ ബാങ്ക് പുതിയ ഏഴ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നറുക്കെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ വാണിജ്യ വ്യവസായ മന്ത്രാലയം ഇവ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നറുക്കെടുപ്പുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സുതാര്യത ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

പുതിയ നിബന്ധനകൾ ഇവയാണ്:

നറുക്കെടുപ്പുകൾ പരിശോധിക്കാൻ ഒരു ബാഹ്യ ഓഡിറ്റ് ഓഫീസിനെ ചുമതലപ്പെടുത്തുക.

സമ്മാനങ്ങളുടെ മൂല്യം പരിഗണിക്കാതെ, എല്ലാ നറുക്കെടുപ്പുകളും ഈ ഓഡിറ്റ് ഓഫീസ് വിലയിരുത്തുക.

വിജയികളെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ മേൽനോട്ടം ഓഡിറ്റ് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തുക.

നറുക്കെടുപ്പ് പ്രക്രിയ തത്സമയം വീഡിയോയിൽ പകർത്തുക.

വിജയികളുടെ പേരുവിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുക.

നറുക്കെടുപ്പ് ഫലങ്ങളുടെ രേഖകൾ ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *