
കുവൈത്തിൽ കാൻസർ രോഗികൾ കൂടുന്നു; കണക്കുകളിതാ..
കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അർബുദം ബാധിച്ച് മരിച്ചത് 5,782 പേർ. ഇതിൽ 1,249 മരണങ്ങൾ കഴിഞ്ഞ വർഷം മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം പ്രമേഹ രോഗം കാരണം 379 മരണങ്ങൾ സംഭവിച്ചു. കഴിഞ്ഞ നാല് വർഷത്തെ പ്രമേഹ മരണങ്ങളുടെ 17.3 ശതമാനമാണിത്. അതേസമയം, 2024-ൽ രാജ്യത്തെ മൊത്തം മരണനിരക്ക് ആയിരം പേരിൽ 1.5 ആയി കുറഞ്ഞു. മുൻപ് ഇത് 1.7-നും 2.6-നും ഇടയിലായിരുന്നു.
ശിശുമരണ നിരക്കിലും കഴിഞ്ഞ വർഷം കുറവുണ്ടായി. 2023-ൽ ആയിരം ജനനങ്ങളിൽ 6.32 ആയിരുന്നു ശിശുമരണ നിരക്കെങ്കിൽ, 2024-ൽ ഇത് 6.20 ആയി കുറഞ്ഞു. 2024 അവസാനത്തോടെ രാജ്യത്തെ മൊത്തം ജനനനിരക്കിൽ 2023-നെ അപേക്ഷിച്ച് 0.56 ശതമാനം വർധനവുണ്ടായി. എന്നാൽ, കുവൈത്ത് പൗരന്മാരല്ലാത്തവരുടെ ജനനനിരക്കിൽ കഴിഞ്ഞ വർഷം 9.9 ശതമാനം കുറവ് രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)