കോവിഡ്-19 പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യൻ പ്രവാസികൾക്ക് എംബസി പരിസരത്ത് ഒത്തുചേരൽ അനുവദിക്കില്ല. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വെർച്വലായി പങ്കെടുക്കാൻ കുവൈറ്റിലെ ഇന്ത്യക്കാരെ ക്ഷണിച്ചു. രാവിലെ 9:00 മണിക്ക് ദേശീയ അംബാസഡർ ത്രിവർണ്ണ പതാക ഉയർത്തും. https://zoom.us/j/91063589125?pwd=SlpnWmZsWG9SSHF5RTFZd2hPU2Ezdz0 എന്ന സൂം ലിങ്കിൽ ജോയിൻ ചെയ്ത് വെർച്വലായി ആഘോഷങ്ങളിൽ ചേരാനും ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാനും എല്ലാ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളേയും ക്ഷണിച്ചു. എംബസി സോഷ്യൽ മീഡിയ പേജുകളിലും ഇവന്റ് ലൈവ് ആയിരിക്കും. അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ എംബസിക്കും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകൾക്കും അവധിയായിരിക്കും. അടിയന്തര കോൺസുലർ സേവനങ്ങൾ നൽകുന്നതാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6