കുവൈത്തിലേക്ക് നഴ്സായി ജോലിക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇടനിലക്കാർക്ക് പണം നൽകരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. തൊഴിൽകരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ തുകയും നൽകാതെ റിക്രൂട്ട്മെന്റ് അംഗീകരിക്കുകയില്ലെന്നും, ഇടനിലക്കാർക്ക് പണം നൽകരുതെന്നും ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് അനധികൃതവും, തട്ടിപ്പ് ലക്ഷ്യമാക്കിയിമുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി മൂലം ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ഓൺലൈൻ ആയി നടത്തുമെന്നും, കുവൈറ്റിലെ എല്ലാ ഇന്ത്യക്കാരും വെർച്വൽ ആഘോഷത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ ഓപ്പൺ ഹൗസ് വെർച്വലായാണ് സംഘടിപ്പിച്ചത് . സൂം ആപ്ലിക്കേഷൻ വഴി നിരവധി പേർ ഓപൺ ഹൗസിൽ പങ്കെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6
പുതിയ പാസ്പോർട്ട്, കോൺസുലർ ഔട്ട്സോഴ്സിങ് സെന്റർ, നഴ്സിങ് റിക്രൂട്ട്മെൻറ്, ഒമിക്രോൺ വെല്ലുവിളി എന്നിവയായിരുന്നു ഓപ്പൺ ഹൗസിലെ പ്രധാന അജണ്ട. ഈ മാസമാണ് ഔട്ട്സോഴ്സിങ് കേന്ദ്രങ്ങൾ തുറന്നത് ഇവിടുത്തെ സൗകര്യ ങ്ങൾ മികച്ചതാണെന്ന് പ്രതീക്ഷിക്കുന്നതായും, പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, കൂടാതെ, എംബസി ഉദ്യോഗസ്ഥരെ മൂന്നിടത്തും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒമ്പത് വരെയാണ് എംബസി ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഉണ്ടാവുക. സേവനങ്ങൾ ആളുകൾക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും രാത്രി എട്ട് വരെ ഔട്ട്സോഴ്സിങ് കേന്ദ്രങ്ങൾ തുറന്നിടും. കൂടാതെ പല സേവനനങ്ങൾക്കും ഫീസും കുറയ്ക്കും. ഫോട്ടോ സേവനങ്ങൾക്കുള്ള ഫീസ് മുൻപ് 2.750 ദീനാർ ആയിരുന്നത് ഇപ്പോൾ 300 ഫിൽസ് ആയി കുറച്ചു . വിസകൾക്കുള്ള ഫോറം പൂരിപ്പിക്കൽ മൂന്ന് ദീനാറിൽ നിന്ന് 100 ഫിൽസായും പാസ്പോർട്ടുകൾക്കു ള്ള ഫോറം പൂരിപ്പിക്കൽ ഒരു ദീനാറിൽനിന്ന് 00 ഫിൽസായും ഫോറം പൂരിപ്പിക്കാനുള്ള ഇന്റർനെറ്റ് സൗകര്യത്തിന് ഒരു ദീനാറിൽനിന്ന് 100 ഫിൽസായും കുറച്ചിട്ടുണ്ട്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഇനിയും സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6