കുവൈത്തിൽ , പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം 2024 ൽ 0.9 ശതമാനം വർദ്ധിച്ച് 340 ദിനാർ ആയി ഉയർന്നുവെന്ന് മാനവ ശേഷി സമിതി പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.2023 ൽ ഇത് 337 ദിനാർ ആയിരുന്നു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം 1.33 ശതമാനം വർദ്ധിച്ച് 762 ദിനാർ ആയി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം 752 ദിനാർ ആയിരുന്നു ഇത്.. സ്വകാര്യ മേഖലയിലും പ്രവാസികളുടെ ശരാ ശരി ശമ്പളം 0.94 ശതമാനമായി വർദ്ധിച്ചു. 2023 ൽ 317 ദിനാർ ആയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 320 ദിനാറായി ഉയർന്നു.പ്രവാസി പുരുഷന്മാരുടെ ശരാശരി വേതനം 318 ദിനാറിൽ നിന്ന് 0.63 ശതമാനം വർധിച്ച് 320 ദിനാറായി.പ്രവാസി സ്ത്രീകളുടെ ശരാശരി വേതനം 475 ദിനാറിൽ നിന്ന് 479 ദിനാറായി ഉയർന്നുവെന്നും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുവൈത്തികളുടെ ശരാശരി പ്രതിമാസ വേതനം 6.3 ശതമാനം വർധിച്ച് 1,568 ദിനാറായി ഉയർന്നു.. 2020-ൽ ഇത് 1,474 ദിനാറായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx