ഇത്തരം അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം
കള്ളപ്പണം വെളുപ്പിക്കൽ പട്ടികയിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് പേയ്മെന്റ് സേവന ദാതാക്കൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധ സമിതികൾ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച പ്രാദേശിക സമിതി പുറത്തിറക്കിയ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും വ്യക്തിയുടെയോ, ഗ്രൂപ്പിന്റെയോ, സ്ഥാപനത്തിന്റെയോ എല്ലാ ആസ്തികളും അക്കൗണ്ടുകളും മരവിപ്പിക്കാൻ സാധിക്കും.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
		
		
		
		
		
Comments (0)