
കുവൈത്തിലെ മംഗഫ് തീപിടുത്തം; മരിച്ച 49 ജീവനക്കാരുടെ കുടുംബത്തിന് 17.31 കോടി കൈമാറി
കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്‌ടർ കെ.ജി.എബ്രഹാം 49 ജീവനക്കാരുടെ അവകാശികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി. ജീവനക്കാരുടെ 48 മാസത്തെ ശമ്പളത്തിന് തുല്യ മായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240ൽ കുവൈത്തി ദീനാർ (ഏകദേശം 17.31 കോടി രൂപ) ആണ് മരണപ്പെട്ടവരുടെ ആശ്രിതരുടെ ബാങ്ക് അകൗണ്ടിലേക്ക് കൈമാറിയത്. ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികളും , എൻ.ബി.ടി.സി മാനേജ്മെൻ്റ്, ജീവനക്കാരും പങ്കെടുത്തു.നാദിർ അൽ അവാദി, ഹമദ് എൻ.എം.അൽബദ്ദ, ഇബ്രാഹീം എം.അൽ ബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി.ഐ.ജി) ബഹ്റൈൻ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവർ സംസാരിച്ചു.
എൻ.ബി.ടി.സി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. എൻ.ബി.ടി.സിയുടെ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും പ്രത്യേക ഇൻഷുറൻസ് പരിരക്ഷ കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.കഴിഞ്ഞ വർഷം ജൂൺ 12നാണ് എൻ.ബി.ടി.സി ജീവനക്കാർ താമസിച്ചിരുന്ന മങ്കഫിലെ ഫ്ലാറ്റിൽ ഉണ്ടായ തീപടിത്തത്തെ തുടർന്ന് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരണമടഞ്ഞത് .46 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പീൻസ് തൊഴിലാളികളുമാണ് അപകടത്തിൽ മരണമടഞ്ഞത്.ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടം ഉണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)