
കുവൈറ്റിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്
കുവൈറ്റിൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡ് സൂചിക 16,858 മെഗാവാട്ട് വരെ ഉയര്‍ന്നു. പ്രതിസന്ധി നിയന്ത്രിക്കാന്‍ വിവിധ ഭാഗങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ അറ്റകുറ്റപ്പണിയിലായുള്ള യൂനിറ്റുകളുടെ ശേഷി 2,700 മെഗാവാട്ടാണ്. ഇവ ഉടന്‍ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വൈദ്യുതി മുടക്കം സംബദ്ധിച്ച് ഉപഭോക്താക്കള്‍ക്ക് സഹൽ ആപ് വഴി മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിവരികയാണ്.*കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)