ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു., മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇത് സഹായകമാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. സുപ്രധാനമായ ഈ കരാറിലെത്താൻ മധ്യസ്ഥത വഹിക്കുന്നതിലും സൗഹൃദപരമായി ഒരുമിപ്പിക്കുന്നതിലും അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ കുവൈത്ത് അഭിനന്ദനം അറിയിച്ചു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെയുള്ള സംഭാഷണങ്ങളിൽ ഊന്നി പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിന് കുവൈത്തിന്റെ ഉറച്ച നിലപാടും പിന്തുണയും ആവർത്തിക്കുന്നതായും വാർത്താ കുറിപ്പിൽ വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx