കുവൈറ്റിൽ ഗിർഗിയാൻ ആഘോഷത്തിന്റെ ഭാഗമായി ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില കുതിച്ചുയർന്നു. റമദാൻ മാസത്തിൻ്റെ മധ്യത്തിൽ വരുന്നകുട്ടികളുടെ ആഘോഷമാണ് ഗിർഗിയാൻ. ഉൽപ്പാദന രാജ്യങ്ങളിൽ ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വില വർദ്ധിച്ചതാണ് ഈ വർഷം ഗിർഗീൻ സാധനങ്ങളുടെ വില 30 ശതമാനം വർദ്ധിക്കാൻ കാരണമെന്ന് മാർക്കറ്റ്, ഉപഭോക്തൃ അസോസിയേഷൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. റമദാനിന് ഒരു മാസം മുമ്പ് മധുരപലഹാരങ്ങൾ, ചോക്ലേറ്റുകൾ, നട്സ് എന്നിവയുടെ വില താരതമ്യേന സ്ഥിരമായിരുന്നെങ്കിലും, വ്യാപാരികൾ ഇത്തരം അവസരങ്ങൾ ഉപയോഗിച്ച് വില വർദ്ധിപ്പിക്കുകയും ഉയർന്ന ലാഭം നേടുകയും ചെയ്യുന്നുവെന്നും ജനങ്ങൾ പറയുന്നു. 10 ബാഗ് സാധനങ്ങൾ അടങ്ങിയ ഒരു കൊട്ടയുടെ വില കഴിഞ്ഞ വർഷം ഗിർഗിയാൻ സീസണിൽ 28 കുവൈത്തി ദിനാർ ആയിരുന്നത് ഈ സീസണിൽ 35 ദിനാറായി ഉയർന്നിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx