റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്

വിശുദ്ധ റമദാൻ മാസത്തിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, പുകവലിക്കുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുവൈത്തിലും മറ്റ് പല ഇസ്ലാമിക രാജ്യങ്ങളിലും ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ കണക്കാക്കുന്നത്. ഈ പ്രവൃത്തി ഇസ്ലാമിക തത്വങ്ങളെ ലംഘിക്കുക മാത്രമല്ല, റമദാൻ്റെ പവിത്രതയെ അവഹേളിക്കുന്നതിനാൽ സിവിൽ നിയമങ്ങളെയും ലംഘിക്കുന്നതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. റമദാനിൽ പരസ്യമായി നോമ്പ് മുറിക്കുന്ന ആർക്കും 100 ദിനാർ വരെ പിഴയോ ഒരു മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയതോ ആയ ശിക്ഷ ലഭിച്ചേക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top