കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും സ്ഥിരീകരിച്ചു. റമദാൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ലെവി വർധിപ്പിച്ചു. റമദാൻ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിരിക്കുന്നു, ഈന്തപ്പഴത്തിൻ്റെയും കാപ്പിയുടെയും വില കഴിഞ്ഞ വർഷത്തെ റമദാൻ സീസണിനെ അപേക്ഷിച്ച് അതിശയോക്തിപരമായി വർധിച്ചു. മുമ്പ് 2.250 ദിനാറിന് വിറ്റിരുന്ന ഒരു കിലോഗ്രാം ഈന്തപ്പഴത്തിൻ്റെ വില ഇപ്പോൾ 3.500 ദിനാറിൽ എത്തിയിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/ElaG9HX6VACJt6K2QWAEKx