കുവൈത്തിൽ 4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്. ഇതിൽ 4135 പേർ സ്ത്രീകളാണ്. കുവൈറ്റ് അലിയോം സർക്കാർ ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മൂന്ന് ഉത്തരവുകളുടെയും മന്ത്രിസഭാ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.അതേസമയം പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികൾക്ക് മരണം വരെ കുവൈറ്റ് പൗരന്മാരായിരിക്കെ മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് വ്യക്തമാക്കി. ദേശീയത പദവിയില്ലാത്ത നീല കുവൈറ്റ് പാസ്‌പോർട്ടും നീല കുവൈറ്റ് കാർഡിന് സമാനമായ ഒരു സിവിൽ കാർഡും നൽകുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7