പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണമാണ് ഇത്തരത്തില്‍ ഇനി നിരീക്ഷിക്കപ്പെടുക. പഠനത്തോടൊപ്പം ജോലി ചെയ്ത് കിട്ടുന്ന പണം നാട്ടിലേക്ക് അയക്കുമ്പോള്‍ ഇനിമുതല്‍ മുന്‍കൂട്ടി അറിയിക്കണം. ഇത് സുരക്ഷിതമായ മാര്‍ഗമാണ്. വിദ്യാര്‍ഥികള്‍ പണം സമ്പാദിക്കുന്ന മാർഗങ്ങൾ അറിയാനും വിദ്യാർഥികളുടെ അക്കൗണ്ട് വഴി മറ്റാരെങ്കിലും പണം അയയ്ക്കുന്നുണ്ടോയെന്ന് മനസിലാക്കാനുമാണ് പരിശോധന കടുപ്പിക്കുന്നത്. വിദ്യാർഥികൾ സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്തുന്നതോടെ ഇടപാടുകൾ സുതാര്യമാകും. ബജറ്റില്‍ അറിയിച്ചത് പോലെ പ്രവാസി ഇന്ത്യക്കാരുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാട് നിരീക്ഷിക്കും. നിലവിൽ പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ, ഈ സൗകര്യം ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് അധികൃതർ സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഇരട്ട നികുതി ഒഴിവാക്കാൻ കരാറിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പണമിടപാടുകളാണ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7