കുവൈറ്റിൽ വൻ എണ്ണശേഖരം കണ്ടെത്തി. ജുലയ്യ ഓഫ്‌ഷോർ ഫീൽഡിലാണ് വൻതോതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോകാർബൺ കണ്ടെത്തിയത്. കുവൈറ്റ് ഓയിൽ കമ്പനിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 74 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് പുതിയ എണ്ണപ്പാടം. ഏകദേശം 800 ദശലക്ഷം ബാരൽ ഇടത്തരം സാന്ദ്രതയുള്ള എണ്ണക്ക് പുറമെ 600 ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി പ്രകൃതി വാതകവും ഇതിൽ ഉൾപ്പെടും. 950 ദശലക്ഷം ബാരൽ എണ്ണയ്ക്ക് തുല്യമാണ് ഇതെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7